'ഞങ്ങളാ ഇവിടത്തെ പുലികൾ' - പുലിക്കുനേരെ കുരച്ചുചാടി തെരുവുനായകൾ; വൈറലായി വിഡിയോ

ഹൈദരാബാദ്: നഗരത്തിലിറങ്ങി രണ്ടുപേരെ ഓടിച്ച് ആക്രമിക്കാൻ ശ്രമിച്ച പുലിക്കുനേരെ തെരുവുനായകൾ കരച്ചുചാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യയിൽ എവിടെയോ നടന്നതെന്ന കുറിപ്പോടെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പ്രവീൺ കുമാറാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

പുലി വരുന്നത് കണ്ട് രണ്ടു പേർ ഓടുന്നതും ഒരാൾ അവിടെ പാർക്ക് ചെയ്തിരിക്കുന്ന ട്രക്കിൽ കയറുന്നതും വിഡിയോയിൽ കാണാം. ട്രക്കിൽ കയറാൻ അൽപം വൈകുന്ന രണ്ടാമ​​െൻറ കാലിൽ പുലി പിടുത്തമിടുന്നുണ്ട്. എന്നാൽ, കുരച്ച് ഓടി വരുന്ന തെരുവുനായകളെ കണ്ട് പുലി പിടിവിട്ട് എതിർവശത്തെ കടവരാന്തയിലേക്ക് ഓടുന്നു. പുലിയുടെ നേർക്ക് ആറ് തെരുവുനായകൾ കുരച്ചു ചെല്ലുന്നതും പുലി പിന്നോട്ട് പോകുന്നതും കാണാം. പുലി മുന്നോട്ട് ആയുമ്പോൾ പട്ടികളും പിന്നോട്ട് പോകുന്നുണ്ട്.

വിഡിയോ പ്രചരിച്ചതോടെ സംഭവം നടന്നത് ഹൈദരാബാദിലെ രാജേന്ദ്ര നഗറിലാണെന്നറിയിച്ച് നിരവധി പേർ രംഗത്തെത്തി. സി.സി.ടി.വി ദൃശ്യത്തിൽ മേയ് 14 എന്ന് കാണാം. അന്ന് മൈലർദേവ് പള്ളിയിൽ പുലിയിറങ്ങിയിരുന്നു. അതേ പുലി രാജേന്ദ്രനഗറിലെത്തിയപ്പോഴത്തെ ദൃശ്യമാണിതെന്നാണ് ചിലർ തിരിച്ചറിഞ്ഞത്.

Tags:    
News Summary - Feral dogs do corner leopards-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.