ഗോരഖ്പുർ (യു.പി): പൊലീസ് ഉദ്യോഗസ്ഥെൻറ വക മുഖ്യമന്ത്രിക്ക് പാദസേവ; ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ യൂനിഫോമിൽ പാദപൂജ ചെയ്യുന്ന പൊലീസ് ഒാഫിസറുടെ ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. അതോടെ വിശദീകരണം നൽകാതെ പൊലീസുകാരനായ പ്രവീൺ സിങ്ങിന് ഗത്യന്തരമില്ലെന്നായി.
ഗുരുപൂർണിമ ദിനത്തിൽ ഗോരഖ്നാഥ് മഠത്തിെല ക്ഷേത്രത്തിലാണ് സംഭവം. യോഗി ആദിത്യനാഥ് അവിടത്തെ മഠാധിപതി ആണ്. അവിടത്തെ സുരക്ഷ ചുമതലയായിരുന്നു പ്രവീൺ സിങ്ങിന്. ‘ജോലി പൂർത്തിയാക്കിയ ശേഷം മഠത്തിെലത്തിയപ്പോൾ ഒേട്ടറെ വിശ്വാസികൾ ആദിത്യനാഥിെൻറ അനുഗ്രഹത്തിനായി നിൽക്കുന്നത് കണ്ടു. െബൽറ്റും തൊപ്പിയും മറ്റും ഉൗരിവെച്ച ശേഷം തൂവാലകൊണ്ട് തല മറച്ചാണ് അനുഗ്രഹം തേടിയത്.
വർഷത്തിൽ ദസറക്കും ഗുരുപൂർണിമക്കുമാണ് ഇവിടെ അദ്ദേഹത്തിെൻറ അനുഗ്രഹം ലഭിക്കാറുള്ളത്. താൻ ഇടക്കിടെ ക്ഷേത്രസന്ദർശനം നടത്താറുണ്ടെന്നും രാജ്യത്തെ ബഹുമാനത്തോടെയും ആത്മാർഥതയോടെയും സേവിക്കാനുള്ള അവസരം ലഭിക്കണമെന്നാണ് പ്രാർഥിക്കാറുള്ളത്’ -അദ്ദേഹം വിശദീകരിച്ചു. ഗോരഖ്നാഥിലെ സർക്കിൾ ഒാഫിസറാണ് പ്രവീൺ സിങ്.
പൊലീസ് ഉദ്യോഗസ്ഥെൻറ പെരുമാറ്റത്തിലെ വീഴ്ചയെപ്പറ്റി സർവിസ് രേഖകളിൽ വ്യക്തമായൊന്നും പറയുന്നില്ലെന്ന് ആഭ്യന്തര, പ്രതിരോധ വിഭാഗം െഎ.ജി അമിതാബ് താക്കൂർ പറഞ്ഞു. അതേസമയം, അദ്ദേഹം യൂനിേഫാമിെൻറ മഹത്ത്വം ഉയർത്തിപ്പിടിക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.