ഗോരക്ഷക സംഘങ്ങളെ ഭയം; കാലിച്ചന്തകൾ കാലിയാകുന്നു

ന്യൂഡൽഹി: ഗോരക്ഷക സംഘങ്ങളുടെ അഴിഞ്ഞാട്ടത്തെതുടർന്ന്  ഉത്തരേന്ത്യയിൽ കാലിച്ചന്തകൾ കാലിയാകുന്നു. ജയ്പൂരിലെ പ്രസിദ്ധമായ ഹട്വാട കാലിച്ചന്ത 10,000ത്തിലേറെ കാലികളെത്തുന്ന വിപണിയാണ്. ശനിയാഴ്ച നടക്കാറുള്ള കാലിച്ചന്തയിൽ കഴിഞ്ഞയാഴ്ച എത്തിയത് 1000ത്തോളം കാലിക്കച്ചവടക്കാർ മാത്രം. നരേന്ദ്ര ബടുർ, ഗോവിന്ദ് സിങ് എന്നിവർ പശുവിനെ വിൽക്കാനാണ് എത്തിയത്. എന്നാൽ, വാങ്ങാൻ ആളുണ്ടായിരുന്നില്ല.
ഹട്വാട കാലിച്ചന്തയിൽനിന്ന് പശുക്കളെ വാങ്ങി വീട്ടിലേക്ക് പോകവെയാണ്  അൽവറിൽ ക്ഷീരകർഷകൻ പെഹ്ലുഖാനെ വെട്ടിക്കൊന്നത്. ചന്ത നിർത്തലാക്കുന്നത്  സംബന്ധിച്ച് രാജസ്ഥാനിലെ  ബി.ജെ.പി സർക്കാർ  മുനിസിപ്പൽ അധികാരികളിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.  

സംഘ്പരിവാർ ഗോരക്ഷകരുടെ അക്രമം കർഷകരെ ദുരിതത്തിലേക്ക് തള്ളിയതായി കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുല്ല, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് എന്നിവർ  പറഞ്ഞു. ഇത് ഹിന്ദു-മുസ്ലിം പ്രശ്നമല്ല. കാർഷിക സമ്പദ്വ്യവസ്ഥയുടെ 26 ശതമാനവും കാലിവളർത്തലുമായി ബന്ധപ്പെട്ടാണ്. കാലികളിൽ ആൺ ഇനങ്ങളുടെയും  കറവ വറ്റിയ പശുക്കളുടെയും വിൽപനയിലൂടെ ലഭിക്കുന്ന വരുമാനമാണ് കർഷകനെ പിടിച്ചുനിർത്തുന്നത്. ദാദ്രിയിൽ അഖ്ലാഖിനെ തല്ലിക്കൊന്നപ്പോഴും  ഝാർഖണ്ഡിൽ രണ്ടുപേരെ കൊന്ന് കെട്ടിത്തൂക്കിയപ്പോഴും കർശന നടപടിയുണ്ടായില്ല. അൽവറിൽ പെഹ്ലുഖാനെ ഗോരക്ഷകർ തല്ലിക്കൊന്നതിന് വളമായത് ബി.ജെ.പി സർക്കാറുകളുടെ മൗനപിന്തുണയാണ്. പെഹ്ലുഖാ​െൻറ കുടുംബത്തിന് രാജസ്ഥാൻ സർക്കാർ  ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹനൻമുല്ല  ആവശ്യപ്പെട്ടു.

ഗോരക്ഷകരുെട അഴിഞ്ഞാട്ടം  കാർഷിക മേഖലയിലുണ്ടാക്കിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി  ഭൂമി അധികാർ ആേന്ദാളൻ അടുത്ത ദിവസം സുപ്രീംകോടതിയെ സമീപിക്കും. 300ഒാളം വരുന്ന കർഷക സംഘടനകളുടെയും കൂട്ടായ്മകളുടെയും പൊതുവേദിയാണ്  ഭൂമി അധികാർ ആേന്ദാളൻ.

മോദിയുടെ മൗനം ചോദ്യംചെയ്ത് ലാലു
ന്യൂഡൽഹി:  ക്ഷീരകർഷകനായ പെഹ്ലുഖാനെ സംഘ്പരിവാർ ‘ഗോരക്ഷകർ’ തല്ലിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ചോദ്യംചെയ്ത് ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്.  പ്രധാനമന്ത്രിയുടെ മൂക്കിനു താഴെയാണ്  വലതുപക്ഷ ഗുണ്ടകൾ നിരപരാധികളായ ഭാരത മക്കളെ ആക്രമിക്കുന്നത്. അതിനെ അപലപിക്കാൻ പ്രധാനമന്ത്രിക്ക് സമയമുണ്ടാകുമോ?   -ലാലുപ്രസാദ് യാദവ് ട്വിറ്ററിൽ കുറിച്ചു.  സ്റ്റോക്ഹോമിലും മറ്റു വിദേശരാജ്യങ്ങളിലും സമാനമായ  ആക്രമണമുണ്ടാകുേമ്പാൾ അപലപിക്കുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റുകൾ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ലാലുവി​െൻറ കമൻറ്.

സ്വീഡനിലും മറ്റുമുണ്ടായ ആക്രമണങ്ങളിൽ  നടുക്കം രേഖപ്പെടുത്തി ട്വീറ്റ് ചെയ്ത രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മൗനം ചോദ്യംചെയ്ത് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സചിൻ പൈലറ്റും രംഗത്തുവന്നിട്ടുണ്ട്.  ഗോരക്ഷകരുടെ ആക്രമണങ്ങൾക്കിരയാകുന്നവർക്കൊപ്പം  നിൽക്കേണ്ടയാളാണ് മുഖ്യമന്ത്രി. എന്നാൽ, ഒരു ആശ്വാസവാക്കുപോലും വസുന്ധര രാെജ സിന്ധ്യയിൽനിന്നുണ്ടായില്ല. ഇനിയെങ്കിലും അതുണ്ടാകുമോ?  സചിൻ പൈലറ്റ് ട്വിറ്ററിൽ ചോദിച്ചു.

Tags:    
News Summary - fear of gau rakshak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.