എഫ്.സി.ആർ.എ ക്ലിയറൻസ്: പിന്നിൽ മൂന്നു സംഘങ്ങളെന്ന് സി.ബി.ഐ കണ്ടെത്തൽ

ന്യൂഡൽഹി: രാജ്യത്തെ എൻ.ജി.ഒകൾക്ക് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) തടസ്സങ്ങൾ നീക്കുന്നതിനായി മൂന്ന് സംഘങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായി സി.ബി.ഐ കണ്ടെത്തി. എഫ്.സി.ആർ.എ ക്ലിയറൻസ് വേഗത്തിൽ നേടുന്നതിനായി എൻ.ജി.ഒകളിൽ നിന്ന് ഈ സംഘങ്ങൾ പണം ഈടാക്കുകയും ഇത് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.

എഫ്.സി.ആർ.എ ക്ലിയറൻസ് നേടിയാൽ മാത്രമേ എൻ.ജി.ഒകൾക്ക് വിദേശ സംഭാവന സ്വീകരിക്കാൻ സാധിക്കൂ. എന്നാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനക്ക് ശേഷമാണ് എഫ്.സി.ആർ.എ ക്ലിയറൻസ് ലഭിക്കുക. അപേക്ഷ സമർപ്പണം, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങി എല്ലാ മേഖലകളിലും ഈ സംഘങ്ങളുടെ ഇടപെടൽ ശക്തമാണ്.

മാർച്ച് 29ന് സി.ബി.ഐയുമായി നടത്തിയ ആശയ വിനിമയത്തിൽ ഈ ഗൂഢ സംഘങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബെല്ല വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ചൊവ്വാഴ്ച ഡൽഹി ഉൾപ്പെടെ 40 നഗരങ്ങളിൽ സി.ബി.ഐ സംഘം പരിശോധന നടത്തുകയും ചെയ്തു. ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ, എൻ.ജി.ഒ പ്രതിനിധികൾ, ഇടനിലക്കാർ എന്നിവർ ഉൾപ്പെടെ 14 പേർ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടു​ണ്ടെന്നാണ് സംശയിക്കുന്നത്. ചില ഉദ്യോസ്ഥരിൽ നിന്ന് സുപ്രധാനമായ ചില രേഖകളും പരിശോധനയിൽ കണ്ടെത്തിയതായി സി.ബി.ഐ വ്യക്തമാക്കി. കേസിൽ സമഗ്ര അന്വേഷണ വേണമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം.

Tags:    
News Summary - FCRA clearance: CBI finds three gangs behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.