സ്കൂട്ടറിൽ വെച്ച പടക്കം പൊട്ടിത്തെറിച്ച് പിതാവും മകനും മരിച്ചു
പുതുച്ചേരി: സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അപകടം. ദീപാവലി ആഘോഷത്തിന് വാങ്ങിയ പടക്കങ്ങളുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പിതാവും മകനും മരിച്ചു. കലൈയരശന്‍, ഇയാളുടെ ഏഴ് വയസുകാരനായ മകന്‍ പ്രദീഷ് എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് സംഭവം. ദീപാവലി ആഘോഷിക്കാന്‍ ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. രണ്ട് സഞ്ചികളില്‍ നിറയെ പ്രാദേശിക നിര്‍മിതമായ പടക്കം വാങ്ങി സ്‌കൂട്ടറില്‍ വെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രണ്ടുപേരും. സ്‌കൂട്ടറിലെ പടക്ക സഞ്ചിക്ക് തീപ്പിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഇരുവരും സ്‌ഫോടന സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സ്ഫോടനത്തിൽ സ്കൂട്ടറിന് സാരമായ കേടുപറ്റി. സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയു എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.