മകൾ ബലാത്സംഗത്തിനിരയായത് പൊലീസിൽ പരാതിപ്പെട്ട യുവതിയെ വെടിവെച്ച് കൊന്നു

മുംബൈ: മകൾ ബലാത്സംഗത്തിനിരയായത് പൊലീസിൽ പരാതിപ്പെട്ട 31കാരിയെ വെടിവെച്ച് കൊന്നു. സംഭവത്തിൽ പിതാവും മകനും അറസ്റ്റിലായി. ഒരു പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഫർസാന ഇർഫാൻ ശൈഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

മാൻഖുർദിലെ ഇന്ദിരാ നഗർ പ്രദേശത്താണ് സംഭവം. വെടിവെച്ച ആതിഷ് സിങ് എന്നയാളും ഇയാളുടെ പിതാവ് സോനു സിങ്ങുമാണ് പിടിയിലായത്. മൂന്നാം പ്രതി സോനു സിങ്ങിന്റെ ഭാര്യ ശിൽപ ഒളിവിലാണ്.

പ്രതികളുടെ കുടുംബാംഗമായ ആദിത്യ എന്ന യുവാവ് തന്‍റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കിയതായി ഫർസാന പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രകോപിതരായ ആതിഷും സോനു സിങ്ങും ശിൽപയും ഫർസാനയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.

ഫർസാനയെ കൊന്ന ശേഷം ഒളിവിൽ പോയ മൂന്ന് പ്രതികളെയും പിടികൂടാൻ പൊലീസ് പത്ത് സംഘമായാണ് അന്വേഷണം നടത്തിയത്. ഒടുവിൽ രത്നഗിരിയിൽ വെച്ച് പിതാവും മകനും പിടിയിലാകുകയായിരുന്നു.

Tags:    
News Summary - Father-son duo held for fatal shooting of woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.