ചിക്കമഗളൂരുവിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം

മംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന അംബാലെ സ്വദേശിയായ ദിനേഷ് (33) എന്നയാളാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സന്തോഷ് എന്നയാൾ രക്ഷപ്പെട്ടു.

ചിക്കമഗളൂരുവിൽ നിന്ന് അംബാലെയിലേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണംവിട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. സന്തോഷിന് കാറിന്‍റെ ചില്ല് തകർത്ത് രക്ഷപ്പെടാനായെങ്കിലും ഡ്രൈവറായിരുന്ന ദിനേഷിന് രക്ഷപ്പെടാൻ സാധിച്ചില്ല. ചിക്കമഗളൂരുവിൽ തുണിക്കട നടത്തുകയായിരുന്നു ദിനേഷ്. 

Tags:    
News Summary - Fatal Car Accident Claims Life Near Ambale Village, Chikkamagaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.