ബി.​െജ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും വീടിന്​ മുന്നിൽ കർഷകർ പ്രതിഷേധിക്കും

ഗാസിയാബാദ്​: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ രാജ്യത്തുടനീളമുള്ള ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും വീടുകൾക്കു മുന്നി​ൽ കർഷകർ ശനിയാഴ്ച പ്രതിഷേധിക്കും. കർഷക സംഘടനകളുടെയും യൂനിയനുകളുടെയും യോഗത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനം എടുത്തത്​.

കേന്ദ്രം ഈ നിയമം പ്രഖ്യാപിച്ചു​െകാണ്ടുള്ള ഓർഡിനൻസ്​ കൊണ്ടുവന്ന്​ ഒരു വർഷം തികയു​േമ്പാഴാണ്​ പുതിയ ​പ്രതിഷേധ മുറയുമായി കർഷകർ വരുന്നത്​. ​വിവാദ നിയമങ്ങളുടെ ​പകർപ്പുകൾ കത്തിക്കുമെന്ന്​ ഭാരതീയ കിസാൻ യൂനിയ​െൻറ മാധ്യമ വക്താവ്​ ധർമേന്ദ്ര മാലിക്​ അറിയിച്ചു. ബി.ജെ.പിക്ക്​ എം.എൽ.എമാരോ എം.പിമാരോ ഇല്ലാത്ത ജില്ലകളിൽ ജില്ല മജിസ്​ട്രേറ്റുമാരുടെ വസതിക്കു മുന്നിലായിരിക്കും പ്രതിഷേധം.

Tags:    
News Summary - Farmers to protest outside houses of BJP lawmakers across India on June 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.