'റെയിൽ റോക്കോ' സമരം തുടങ്ങി; രാജ്യവ്യാപകമായി ട്രെയിൻ തടഞ്ഞ് കർഷകർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനംചെയ്ത ട്രെയിൻ തടയൽ സമരം തുടങ്ങി. സമാധാനപരമായി സമരം ചെ‍യ്യാനാണ് കാർഷിക സംഘടനകൾ ആഹ്വാനം ചെയ്തത്. ഉച്ചക്ക് 12നും വൈകീട്ട് നാലിനും ഇടയിലാണ് ട്രെയിൻ തടയുക. പഞ്ചാബ്, ഹരിയാന, യു.പി. പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. 20 കമ്പനി അധികസേനയെ സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്.


കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രതിഷേധ ഭാഗമായാണ് ട്രെയിൻ തടയുന്നതെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. സമരത്തിനിടെ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ കർഷകർ ലഭ്യമാക്കും. തീർത്തും സമാധാനപരമായാണ് സമരം നടത്തുക. 

Tags:    
News Summary - Farmers stage protests at stations; Railways step up security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.