ഹരീന്ദർ സിങ്​ ഖൽസ (നടുവിൽ ) ബി.ജെ.പിയിൽ ചേരുന്നു

കർഷക സമരം: മുൻ എം.പി ഹരീന്ദർ സിങ്​ ഖൽസ ബി.ജെ.പി വിട്ടു

ന്യൂഡൽഹി: മുൻ ലോക്​സഭ എം.പിയും ബി.ജെ.പി നേതാവുമായ ഹരീന്ദർ സിങ്​ ഖൽസ പാർട്ടിയിൽ നിന്ന്​ രാജിവെച്ചു. കേ​ന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്​ സമരം ചെയ്യുന്ന കർഷകരോടും അവരുടെ കു​ടുംബങ്ങളോടുമുള്ള സർക്കാറിന്‍റെയും പാർട്ടി നേതാക്കളുടെയും സമീപനങ്ങളിൽ പ്രതിഷേധിച്ചാണ്​ പാർട്ടി വിടാൻ അദ്ദേഹം തീരുമാനിച്ചത്​.

പഞ്ചാബിലെ ​ഫതേഗർ സാഹിബ്​ മണ്ഡലത്തിൽ നിന്ന്​ ആം ആദ്​മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച്​ വിജയിച്ച ഖൽസ 2019 മാർച്ചിലാണ്​ ബി.ജെ.പിയിൽ ചേർന്നത്​. മുൻ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്​.

എൻ.ഡി.എയുടെ ഭാഗമായിരുന്ന ശിരോമണി അകാലി ദളിലൂടെയായിരുന്നു അദ്ദേഹം രാഷ്​ട്രീയ ജീവിതം ആരംഭിച്ചത്​. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ ചേർന്ന ഖൽസ 2014ല്‍ എം.പിയായി. 2015ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ്​ സസ്‌പെന്‍ഷനിലായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.