ന്യൂഡൽഹി: കർഷകർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'അസത്യാഗ്രഹ'യുടെ ദീർഘമായ ചരിത്രമുള്ളതിനാലാണ് മോദിയെ കർഷകർ വിശ്വസിക്കാത്തതെന്ന് രാഹുൽ പറഞ്ഞു.
15 ലക്ഷം രൂപ എല്ലാവരുടെ അക്കൗണ്ടുകളിലും നിക്ഷേപിക്കും, പ്രതിവർഷം രണ്ട് കോടി തൊഴിലുകൾ സൃഷ്ടിക്കും, കോവിഡിനെതിരായ യുദ്ധം 21 ദിവസത്തിനുള്ളിൽ ജയിക്കും, ഇന്ത്യയുടെ ഭൂഭാഗത്തേക്ക് ആരും അതിക്രമിച്ച് കയറിയില്ല തുടങ്ങിയ മോദിയുടെ പ്രസ്താവനകളെല്ലാം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ ട്വീറ്റ്. ഇത്തരം നുണകളുടെ ചരിത്രമുള്ളതിനാലാണ് കർഷകർ മോദിയെ വിശ്വസിക്കാത്തതെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു.
എന്തുകൊണ്ടാണ് മോദി കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാവാത്തത് എന്നതിനെ കുറിച്ചുള്ള സർവേയുടെ ലിങ്കും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. സർവേയിൽ നാല് ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്. കർഷക വിരുദ്ധൻ, കോർപ്പറേറ്റുകളെ പിന്തുണക്കുന്നതിനാൽ, അരാജകവാദി ആയതിനാൽ, ഇതെല്ലാം എന്നിങ്ങനെയുള്ള നാല് ഓപ്ഷനുകളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.