ഉള്ളിവില: ആറു​ രൂപ മുഖ്യമന്ത്രിക്ക്​ അയച്ച്​ കർഷക‍െൻറ പ്രതിഷേധം

മും​ബൈ: ഉ​ള്ളി​വി​ല കൂ​പ്പു​കു​ത്തി​യ​തോ​ടെ ക​ണ്ണീ​ര​ണി​ഞ്ഞ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഉ​ള്ളി ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ശ​ക്തി​യാ​ർ​ജി​ക്കു​ന്നു. മി​ച്ചം​വ​ന്ന കാ​ശ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ അ​യ​ച്ചും സ​ർ​ക്കാ​റി​ െ​ന​തി​രെ പ​രി​ഹാ​സ പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ചും ചി​ല്ല​റ വി​ൽ​പ​ന വി​പ​ണി​യെ​ക്കാ​ൾ വി​ല​കു​റ​ച്ച്​ നേ​ രി​ട്ട്​ വി​റ്റു​മൊ​ക്കെ​യാ​ണ്​ പ്ര​തി​ഷേ​ധം.

അ​ഹ​മ​ദ്​​ന​ഗ​റി​ലെ ക​ർ​ഷ​ക​ൻ ശ്രേ​യ​സ്​ അ​ബാ​ലെ​യാ​ണ ്​ ഉ​ള്ളി വി​റ്റു​കി​ട്ടി​യ കാ​ശി​ൽ മി​ച്ചം​വ​ന്ന ആ​റു രൂ​പ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സി​ന്​ മ​ണി​യോ​ർ​ഡ​ർ അ​യ​ച്ച്​ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ര​ണ്ട്​ ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​ക്കി കൃ​ഷി ചെ​യ്​​തു കി​ട്ടി​യ 2657 കി​ലോ ഉ​ള്ളി​ക്ക്​ 2916 രൂ​പ​യാ​ണ്​ സ​ൻ​ഗം​നെ​ർ മൊ​ത്ത വി​ൽ​പ​ന വി​പ​ണി​യി​ൽ​നി​ന്ന്​ ശ്രേ​യ​സി​ന്​ ല​ഭി​ച്ച​ത്.

വ​ണ്ടി​ക്കൂ​ലി​യും ചു​മ​ട്ടു​കൂ​ലി​യും കി​ഴി​ച്ച്​ ബാ​ക്കി​യാ​യ​ത്​ വെ​റും ആ​റു രൂ​പ മാ​ത്രം. നി​രാ​ശ​നാ​യ ശ്രേ​യ​സ്​ ക​ർ​ഷ​ക​ദു​രി​ത​ത്തി​ലേ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​ൻ മി​ച്ചം​വ​ന്ന​ത്​ മ​ണി​യോ​ർ​ഡ​ർ അ​യ​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷി​ക്കാ​യി എ​ടു​ത്ത ക​ടം എ​ങ്ങ​നെ വീ​ട്ടു​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ്​ ശ്രേ​യ​സ്.

750 കി​ലോ ഉ​ള്ളി​ക്ക്​ കി​ട്ടി​യ 1064 രൂ​പ നാ​സി​കി​ലെ സ​ഞ്​​ജ​യ്​ സാ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​യ​ച്ച​ത്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. അ​ഹ്​​മ​ദ്​​ന​ഗ​റി​ലെ നെ​വാ​സ​യി​ൽ ‘ഉ​ള്ളി​വി​ല തീ​രെ കു​റ​ച്ച​തി​ൽ’ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ന​ന്ദി പ​റ​യു​ന്ന പ​രി​ഹാ​സ പോ​സ്​​റ്റു​ക​ൾ പ​തി​ച്ചും 20 ക്വി​ൻ​റ​ൽ ഉ​ള്ളി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യു​മാ​ണ്​ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

Tags:    
News Summary - Farmer sends Rs 6 to CM Fadnavis -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.