ഇന്ത്യയുടെ ഉയർച്ച തടയാൻ വ്യാജപ്രചാരണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്

ഉ​ദയ്പൂർ: രാജ്യത്തിന്റെ ഉയർച്ചയെ തടയാൻ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. മഹാറാണാ പ്രതാപ് ജയന്തി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മുന്നേറ്റത്തിൽ അസൂയയുള്ളവർ കൂടുതൽ വിഭവങ്ങൾ ഉപയോഗിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ജനസംഖ്യയും സാമ്പത്തികശേഷിയും സംഘടനാപരമായ കഴിവുകളും ഉള്ളവർ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, നാം നമ്മുടെ മൂല്യങ്ങളിൽ ഉറച്ചുനിൽക്കണം. രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് ലോകനന്മക്ക് അത്യന്താപേക്ഷിതമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

നമ്മുടെ ചരിത്രം അടിമത്തത്തിന്റേതല്ലെന്നും അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്റേതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഹൽദിഘട്ടി യുദ്ധത്തെയും മഹാറാണാ പ്രതാപിനെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു ഈ പരാമർശം. വിവിധ അധിനിവേശക്കാർ വന്നെങ്കിലും, സാമൂഹികവും സാംസ്കാരികവുമായ തലത്തിൽ ഇന്ത്യ ഒരിക്കലും അടിമത്തത്തിന് വഴങ്ങിയിട്ടില്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

Tags:    
News Summary - False narratives being created to stop India's rise: RSS chief Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.