കോവിഡിലും ചതിക്കുന്നവർ: റെംഡിസവറിന്‍റെ വ്യാജൻ വിപണിയിൽ; ഒാക്​സിജന്​ വാട്​സ്​ ആപ്പ്​ വഴി പണത്തട്ടിപ്പ്​

ന്യൂഡൽഹി: രണ്ടാംതരംഗം വ്യാപകമായതിനെ തുടർന്ന്​ കോവിഡിന്‍റെ വ്യാജമരുന്നുകൾ വിപണിയിൽ വ്യാപകം. മരുന്നും ഓക്​സിജനും വീട്ടിലെത്തിക്കാമെന്ന്​ പറഞ്ഞ്​ വാട്​സ്​ആപ്പ്​ വഴി പണത്തട്ടിപ്പും. കോവിഡ്​ ഭീതിയിൽ ആയ മനുഷ്യരെ പലതരത്തിലാണ്​ പറ്റിക്കുന്നത്​.

കോവിഡ്​ മരുന്നായുപയോഗിക്കുന്ന റെംഡിസവറിന്‍റെ വ്യാജനാണ്​ വിപണിയിൽ വ്യപകമായിറങ്ങിയത്​. ആവശ്യക്കാരേറിയതോടെയാണ് വ്യാജൻമാർ മരുന്നുത്​പാദിപ്പിച്ച്​ മാർക്കറ്റിലെത്തിക്കാൻ തുടങ്ങിയത്​. വിപണിയിൽ നിന്ന്​ വാങ്ങിയ റെംഡിസവറിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ്​ പാക്കിങ്ങിലെയും ലേബലിലെയും അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടത്​.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്​​ മരുന്ന്​ ഉത്​പാദിപ്പിക്കാൻ അനുമതി നൽകിയ കമ്പനികളുടെ പട്ടികയിലില്ലാത്ത സ്ഥാപനമാണ്​ മരുന്ന്​ പുറത്തിറക്കിയിരിക്കുന്നതെന്ന്​ കണ്ടെത്തുന്നത്​. തുടർന്ന്​ മരുന്ന്​ വിതരണക്കാരനോട്​ ഇതിനെ പറ്റി അന്വേഷിച്ചപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ ലൈസൻസാണില്ലാത്തതെന്നും, മരുന്ന്​ 100% ഒറിജിനൽ ആണെന്നുമായിരുന്നു മറുപടിയെന്നും ബി.ബി.സി റിപ്പോർട്ട്​ ചെയ്യുന്നു. മരുന്ന്​ ഏത്​ ലബോറട്ടറിയിലും പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്നാൽ ഇന്‍റർനെറ്റിൽ ​പോലും ​ഇങ്ങനെയൊരു മരുന്ന്​ കമ്പനിയുടെ പേര്​ കണ്ടെത്താനായില്ലെന്നും അവർ റിപ്പോർട്ട്​ ചെയ്യുന്നു.

ജീവൻ നിലനിർത്താൻ വേണ്ടി സംശയാസ്പദമായ മരുന്നുകൾ പോലും വാങ്ങാൻ ആളുകൾ തയ്യാറാവുന്ന അവസ്ഥയാണുള്ളത്​. ഓക്സിജൻ മുതൽ മരുന്നുകൾ വരെ വിതരണം ചെയ്യാമെന്ന ആവശ്യപ്പെടുന്ന വ്യാജ വാട്​സാപ്പ്​ മെസേജുകളും വ്യാപകമായി പ്രചരിക്കുകയും അതിനെ ആൾക്കാർ വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്​​. അത്തരത്തിൽ ട്വിറ്ററിൽ നിന്ന്​ കിട്ടിയ പോസ്റ്റ്​ വഴി ഓക്സിജൻ സിലിണ്ടറും റെംഡിസവറും ബുക്ക്​ ചെയ്​ത ഐ.ടി ജീവനക്കാരനോട്​ 10,000 രൂപ മുൻകൂർ നൽകാൻ ആവ​ശ്യപ്പെട്ടവർ പണം ലഭിച്ചയുടൻ നമ്പർ ​േബ്ലാക്ക്​ ചെയ്​ത സംഭവവും രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തു. കരിഞ്ചന്ത തടയുമെന്ന് പല സംസ്ഥാന സർക്കാരും അവകാശപ്പെടുകയും അറസ്റ്റുകൾ നടക്കുന്നുണ്ടെങ്കിലും ഗുണകരമാകുന്നി.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ റെംഡിസിവിറിന്‍റെ വ്യാജൻ വിൽപന നടത്തിയ നഴ്​സടക്കം മൂന്ന്​ പേര​െ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു.ആശുപത്രിയിൽ കുത്തിവെപ്പിന് ശേഷം കാലിയാവുന്ന ബോട്ടിലുകൾ ശേഖരിച്ച് അതിൽ ആന്‍റിബയോട്ടിക് ഇൻജക്ഷൻ മരുന്നുകൾ നിറച്ചാണ് ​ഇവർ വിൽപനനടത്തിയത്​.

ഒൗദ്യോഗികമായ ആരോഗ്യസംവിധാനങ്ങളിൽ നിന്ന്​ വിതരണം ചെയ്യുന്ന മരുന്നുകളും ചികിത്സകളും ആശ്രയിക്കുന്നതാണ്​ എപ്പോഴും നല്ലതെന്ന്​ ആരോഗ്യവിദഗ്​ധർ പറയുന്നു.

Tags:    
News Summary - Fake remdesvir has also appeared in the black market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.