ബംഗാൾ കലാപം: വ്യാജ ചിത്രം പ്രചരിപ്പിച്ചയാൾ പൊലീസ്​ പിടിയിൽ

കൊൽക്കത്ത: സിനിമയിലെ രംഗം ബംഗാൾ വർഗീയ കലാപത്തി​​​െൻറ ഭാഗമെന്ന ​പേരിൽ പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ. ബംഗാളിലെ നോർത്ത്​ 24 പർഗാനയിലെ വർഗീയ കലാപത്തി​​​െൻറതെന്ന​ പേരിൽ ഭോജ്​പുരി സിനിമയിലെ രംഗമാണ്​ പ്രചരിച്ചത്​. ചിത്രം പ്രചരിച്ചതു മൂലമുണ്ടായ പ്രശ്​നങ്ങ​ളിൽ ഒരാൾ മരിക്കുകയും ചെയ്​തിരുന്നു. 

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിത്രങ്ങളുടെ യാഥാർഥ്യം പരിശോധിക്കുന്ന ആൾട്ട്​ ന്യൂസ്​ പോലുള്ള വെബ്​സൈറ്റുകൾ ചിത്രം സിനിമയിൽ നിന്നെടുത്തതാണെന്ന്​ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രം 2014ൽ പുറത്തിറങ്ങിയ ‘ഒൗറത്ത്​ ഖിലോന നഹി’ എന്ന ഭോജ്​പുരി സിനിമയുടെ ഭാഗമാ​െണന്നും വെബ്​സൈറ്റകുൾ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇൗ ചിത്രം പങ്കുവെച്ചുകൊണ്ട്​ ബി.ജെ.പിയുടെ ഹരിയാന യൂണിറ്റിലെ പ്രവർത്തകൻ വിജേത മാലിക്ക്​ ബംഗാൾ സർക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന്​ കഴിഞ്ഞദിവസം​ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പിയെയും ആർ.എസ്​.എസിനെയും മറ്റ്​ സംഘങ്ങളെയും ആക്രമണങ്ങൾ ഉണ്ടാക്കിയതിന്​ മമതാ ബാനർജി കുറ്റപ്പെടുത്തി. 

​വ്യാജ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും. ഇത്തരം ചിത്രങ്ങൾ കണ്ട്​ ജനങ്ങൾ പ്രകോപിതരാകരുത്​. സമാധാനം പുനഃസ്​ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വ്യാജ ചിത്രങ്ങൾ യഥേഷ്​ടം പ്രചരിപ്ക്കപ്പെടുന്നുണ്ടെന്നും അതിൽ ജനങ്ങൾ പ്രകോപിതരാകരുതെനനും പൊലീസ്​ സന്ദേശങ്ങൾ നൽകുന്നുണ്ട്​.

Tags:    
News Summary - fake picture of bangal riot -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.