ഉദ്ധവ് വിഭാ​ഗം നേതാവ് ഷിൻഡെയ്ക്കൊപ്പം ചേരുന്നുവെന്ന് വ്യാജ പ്രചരണം; വിശദീകരണവുമായി ശിവസേന യു.ബി.ടി നേതാവ്

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ വിഭാ​ഗം നേതാവ് മിലിന്ദ് നർവേക്കർ ഷിൻഡെ വിഭാ​ഗത്തിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങൾ തള്ളി നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ. ശിവസേന യു.ബി.ടി സ്ഥാനാർത്ഥിയായി സിറ്റിങ് എം.പി അരവിന്ദ് സാവന്തിനെ പാർട്ടി നാമനിർദേശം ചെയ്തതിന് പിന്നാലെ മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഷിൻഡെ നർവേക്കറിന് സ്ഥാനാർത്ഥിത്വം വാ​ഗ്ദാനം ചെയ്തതായി പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വാദങ്ങൾ തള്ളി ദൻവെ രം​ഗത്തെത്തിയത്.

വിവിധ വാർത്താമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഉദ്ധവ് താക്കറെയുടെ വിദർഭ, മറാത്ത്വാഡി മണ്ഡലങ്ങളിൽ നടക്കുന്ന പ്രചരണത്തിനൊപ്പം നർവേക്കറുമുണ്ടെന്നും ദൻവെ വ്യക്തമാക്കി.

മുംബൈയിലെ ആറ് ലോക്സഭ മണ്ഡലങ്ങളിലും മെയ് 20 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. 

Tags:    
News Summary - Fake news being spread about Uddhav aide joining Eknath Shinde’s outfit: Shiv Sena (UBT) leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.