ജി.​എ​സ്. ശ​ര​ണ്യ

ട്രെക്കിങ്ങിനിടെ കാണാതായ മലയാളിക്കായുള്ള തി​ര​ച്ചി​ല്‍ വി​ഫ​ലം: ശ​ര​ണ്യ കാ​ണാ​മ​റ​യ​ത്ത്

ബം​ഗ​ളൂ​രു: മ​ല​യാ​ളി​യാ​യ യു​വ​തി​യെ ട്രെ​ക്കി​ങ്ങി​നി​ടെ കാ​ണാ​താ​യി. കു​ട​ക് ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​യ ത​ടി​യ​ന്‍റ​മോ​ളി​ൽ വ്യാ​ഴാ​ഴ്ച ട്രെ​ക്കി​ങ് ന​ട​ത്തി​യ കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി ജി.​എ​സ്. ശ​ര​ണ്യ​യെ​യാ​ണ് (36) കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ പ​ത്തോ​ളം ട്ര​ക്ക​ര്‍മാ​ര​ട​ങ്ങു​ന്ന സം​ഘം യാ​ത്ര തു​ട​ങ്ങി​യ​ത്. ശ​ര​ണ്യ പാ​ത​യി​ലൂ​ടെ ത​നി​ച്ച് സ​ഞ്ച​രി​ക്കാ​ന്‍ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​യി​രു​ന്നു. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും സം​ഘ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യാ​നും ചെ​ക്ക്‌​പോ​സ്റ്റി​ലെ വ​ന​പാ​ല​ക​ർ ഉ​പ​ദേ​ശി​ച്ചു.

വൈ​കീ​ട്ട് ട്ര​ക്കി​ങ് അ​വ​സാ​നി​ച്ച​പ്പോ​ള്‍ ശ​ര​ണ്യ കൂ​ട്ട​ത്തി​ലി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സം​ഘം തി​ര​ച്ചി​ലാ​രം​ഭി​ച്ചു. വ​ന​പാ​ല​ക​രും പൊ​ലീ​സും നാ​ട്ടു​കാ​രും അ​ർ​ധ​രാ​ത്രി വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് ടീ​മു​ക​ളു​മാ​യി തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചു. ഇ​തി​ല്‍ വ​നം​വ​കു​പ്പി​ൽ​നി​ന്നു​ള്ള മൂ​ന്ന് ടീ​മു​ക​ളും പൊ​ലീ​സും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ട് ടീ​മു​ക​ളും ഡോ​ഗ് സ്ക്വാ​ഡും ഉ​ള്‍പ്പെ​ടു​മെ​ന്ന് മ​ടി​ക്കേ​രി ഡി.​സി.​എ​ഫ്. അ​ഭി​ഷേ​ക് പ​റ​ഞ്ഞു. യു​വ​തി​യു​ടെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ഹോ​ദ​ര​ൻ കു​ട​കി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​സ്.​പി. ബി​ന്ദു മ​ണി ആ​ർ.​എ​ൻ. പ​റ​ഞ്ഞു.

Tags:    
News Summary - Failure in the search for Sharanya's Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.