മുംബൈ: പാതിരാ നാടകത്തിനൊടുവിൽ നവംബർ 24 ന് രാവിലെ ബി.ജെ.പി രഹസ്യമായി നടത്തിയ ദേവേന്ദ്ര ഫഡ്നാവിസിെൻറ സത്യപ്രതിജ്ഞക്ക് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മെഹ്ത അവധി റദ്ദാക്കി പറന്നിറങ്ങിയത് ചാർട്ടേഡ് വിമാനത്തിൽ. അഡീഷനൽ ചീഫ് സെക്രട്ടറി സിതാരാം കുന്തെയെ ചുമതലയേൽപിച്ച് അജോയ് മേത്ത നവംബർ 21 മുതൽ അവധിയിൽ ഡൽഹിയിലായിരുന്നു.
എന്നാൽ, സത്യപ്രതിജ്ഞയുടെ തലേദിവസം രാത്രി അജോയ് മേത്തയെ തിരിച്ചുവിളിച്ചു. അർധ രാത്രി ചാർട്ടേഡ് വിമാനത്തിൽ മുംബൈയിൽ വന്നിറങ്ങിയ അദ്ദേഹം രാജ്ഭവനിലേക്കാണ് നേരെ ചെന്നത്. 24 ന് രാവിലെ എട്ടിന് മുഖ്യമന്ത്രിയായി ഫഡ്നാവിസിെൻറയും ഉപമുഖ്യമന്ത്രിയായി എൻ.സി.പി നേതാവ് അജിത് പവാറിെൻറയും സത്യപ്രതിജ്ഞ ചടങ്ങും മറ്റ് നടപടിക്രമങ്ങളും കഴിഞ്ഞാണ് രാജ്ഭവനിൽനിന്ന് മടങ്ങിയത്.
അജോയ് മേത്തക്ക് പുറമെ അഡീഷനൽ ചീഫ്സെക്രട്ടറി, ഒരു പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറി പദവികളിലുള്ള െഎ.എ.എസ് ഉദ്യോഗസ്ഥരും രാജ്ഭവനിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.