????? ??? ????? ???????? ????????????????????

ഷൂസ് അഴിച്ചു നൽകി റിപ്പോർട്ടറുടെ ഹൃദയദാനം; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: വെയിലേറ്റ്​ ചുട്ടുപൊള്ളുന്ന റോഡിലൂടെ നൂറുകണക്കിന്​ കിലോമീറ്റർ നടക്കേണ്ടി വരുന്നവരുടെ ദുരിതത്തിൽ സഹതപിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, ത​ങ്ങളുടെ സൗഭാഗ്യങ്ങൾ തന്നെ വിട്ടുകൊടുത്ത്​ അവരുടെ ദുരിതത്തിൽ കൂടെ ചേരാൻ അധികമാരും തയാറാകണമെന്നില്ല. അങ്ങനെ, ഹൃദയം കൊണ്ട്​ നടത്തിയ ഒരു ദാനത്താൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ബി.ബി.സി റിപ്പോർട്ടർ സൽമാൻ രവിയെ പ്രശംസകളാൽ മൂടുകയാണ്​. 

കഥയിങ്ങനെയാണ്​: ഹരിയാനയിൽ നിന്ന്​ സ്വദേശമായ മധ്യപ്രദേശിലെ ചത്താർപുറിലേക്ക്​ കാൽ നടയായി യാത്ര തുടങ്ങിയതാണ്​ ഒരു സംഘം അന്തർ സംസ്​ഥാന തൊഴിലാളികൾ. ഡൽഹിയിലെത്തിയപ്പോൾ പൊലീസ്​ ഇവരെ തടഞ്ഞു. മർദനവും ചോദ്യം ചെയ്യലും അവർ മുറപോലെ നിർവഹിച്ചു. അന്നവും പണിയും ഇല്ലാതെ കുടുങ്ങി​േപായ ആ നിരാലംബർക്ക്​ ശേഷിക്കുന്ന പ്രതീക്ഷ സ്വദേശം മാത്രമായതിനാൽ ചുട്ടുപൊള്ളുന്ന റോഡിലൂടെയുള്ള അവർ യാത്ര തുടർന്നു. 

റിപ്പോർട്ടിങ്ങിനിടെ ഡൽഹിയിൽ വെച്ചാണ്​ ബി.ബി.സിയുടെ റിപ്പോർട്ടർ സൽമാൻ രവി ഈ സംഘത്തെ കാണുന്നത്​. അവരിലൊരാൾ ചെരുപ്പ്​ പോലും ധരിക്കാതെയാണ്​ നടക്കുന്നതെന്ന്​ സംസാരത്തിനിടയിലാണ്​ അദ്ദേഹം കാണുന്നത്​. ദീർഘമായ നടത്തത്തിനിടയിൽ എപ്പോ​ഴോ പൊട്ടിപോയതായിരുന്നു അദ്ദേഹത്തിന്‍റെ ചെരുപ്പ്​. എന്താണ്​ ചെയ്യേണ്ടതെന്ന്​ സൽമാന്​ രണ്ടാമതൊന്ന്​ ആലോചിക്കുക പോലും വേണ്ടായിരുന്നു. ത​​​​െൻറ ഷൂസ് അഴിച്ച്​ ആ തൊഴിലാളിക്ക്​ നൽകിയിട്ട്​ പറഞ്ഞു: ‘ ഇത്​ പാകമാകുമോ എന്ന്​ നോക്കൂ.’. ആ പ്രതികരണം ഒട്ടും പ്രതീക്ഷിക്കാതിരുന്ന തൊഴിലാളി ആദ്യം നിരസിച്ചു. ‘നിങ്ങൾക്ക്​ നൂറുകണക്കിന്​ കിലോമീറ്റർ നടക്കാനുള്ളതാണ്​. എനിക്ക്​ ഇത്​ പ്രശ്​നമാകില്ല.’ എന്ന്​ പറഞ്ഞ്​ സൽമാൻ നിർബന്ധിച്ചപ്പോൾ ആ തൊഴിലാളിക്ക്​ നിരസിക്കാൻ കഴിഞ്ഞില്ല. 

ത​​​​െൻറ ഷൂസ് അഴിച്ച്​ കൊടുത്ത ശേഷം നഗ്​നപാദനായി റിപ്പോർട്ടിങ്​ തുടർന്ന സൽമാനെ അഭിനന്ദനം കൊണ്ട്​ മൂടുകയാണ്​ സമൂഹമാധ്യമങ്ങൾ. ഹൃദയത്തിൽ നിന്ന്​ വന്ന സ്വാഭാവിക പ്രതികരണമായിരുന്നു റിപ്പോർട്ടറുടേതെന്നും അദ്ദേഹത്തി​​​​െൻറ മനുഷ്യത്വത്തിൽ അഭിമാനിക്കുന്നെന്നും പലരും ട്വീറ്റ്​ ചെയ്​തു. സംഭവത്തി​​​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ്​ പങ്കുവെക്കുന്നത്​. 

Tags:    
News Summary - Extraordinary act of kindness of a reporter-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.