എസ്. ജയശങ്കർ
ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപിന്‍റെ സ്ഥാനാരോഹണത്തിന് ക്ഷണം ലഭിക്കാൻ ഡിസംബർ അവസാനം ജയശങ്കർ യു.എസിലേക്ക് പോയതായി ഊഹാപോഹങ്ങൾ പരന്നിരുന്നു.
അമേരിക്കൻ സമയം ഉച്ചക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. കാപിറ്റോൾ മന്ദിരത്തിൽ വെച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. ചരിത്രത്തിൽ ആദ്യമായാണ് യു.എസ് പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശ നേതാക്കൾ പങ്കെടുക്കുന്നത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോ ബൈഡനും ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
നിരവധി ലോക നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, അർജന്‍റീനിയൻ പ്രസിഡന്‍റ് ജാവിയർ മിലി, എൽസാൽവഡോർ പ്രസിഡന്‍റ് നയിബ് ബുകെലെ എന്നിവരാണ് ക്ഷണിക്കപ്പെട്ട മറ്റ് ചില ലോക നേതാക്കളെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.