Posted On
date_range Updated On
date_range തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; ഒരു കുട്ടിയുൾപ്പെടെ മൂന്നുമരണം
ചെന്നൈ: തമിഴ്നാട്ടിൽ അനധികൃത പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുമരണം. ഒരു കുട്ടിയും രണ്ടു സ്ത്രീകളുമാണ് മരിച്ചവർ.
വിരുദ്നഗർ ജില്ലയിൽ ശിവകാശിക്ക് സമീപം തയിൽപ്പട്ടിയിലെ പടക്ക നിർമാണ യൂനിറ്റിലായിരുന്നു പൊട്ടിത്തെറി. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ പടക്ക നിർമാണശാല കേന്ദ്രമാണ് ശിവകാശി. രാജ്യത്ത് ആഘോഷവേളകളിൽ ഉപയോഗിക്കുന്ന 90 മുതൽ 95 ശതമാനം വരെ പടക്ക സാമഗ്രികളും ഉൽപ്പാദിപ്പിക്കുന്നത് ഇവിടെയാണ്. 800 മില്ല്യൺ ഡോളറാണ് ഇവയിലൂടെ നേടുന്ന വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.