ഫോണെടുത്തില്ലെന്ന പരാതി; മോദിയുടെ കാലാവധി കഴിഞ്ഞെന്ന്​ മമത

ബിഷ്​ണുപുർ: ഫോനി ചുഴലിക്കാറ്റ്​ ഭീഷണിയിലിരിക്കേ തൻെറ ഫോൺവിളിക്ക്​ പ്രതികരിച്ചില്ലെന്ന പ്രധാനമന്ത്രി നരേ ന്ദ്ര മോദിയുടെ പരാതിക്ക്​ മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത് ത്​ വേദി പങ്കിടാൻ താൽപര്യമില്ലെന്ന്​ മമത തുറന്നടിച്ചു.

കൊൽക്കത്തക്കടുത്തുള്ള പട്ടണമായ ഖരഗ്​പുരിലെ നിലവിലെ സ്ഥിതി പരിശോധിക്കുകയായിരുന്നു താ​െനന്നും അതുകൊണ്ടാണ്​ ഫോൺ എടുക്കാൻ സാധിക്കാതിരുന്നതെന്നും മമത വ്യക്​തമാക്കി. എന്നാൽ മോദി ഇപ്പോൾ തെരഞ്ഞെടുപ്പ്​ റാലിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

ചുഴലിക്കാറ്റ്​ ഭീഷണിയിലായിരിക്കു​േമ്പാഴും മമത രാഷ്​ട്രീയം കളിച്ചെന്നും ധാർഷ്​ട്യത്തോടെ പെരുമാറിയെന്നും​ മോദി ഇന്ന്​ ആരോപിച്ചിരുന്നു. ‘‘ഫോനി ചുഴലിക്കാറ്റ്​ ആഞ്ഞടിച്ചപ്പോഴും സ്​പീഡ്​ബ്രേക്കർ ദീദി രാഷ്​ട്രീയം കളിക്കുകയാണ്​ ചെയ്​തത്​. ചുഴലിക്കാറ്റും മഴയും പ്രവചിക്കപ്പെട്ടപ്പോൾ തന്നെ ഓഫീസിൽ നിന്നും അവരെ വിളിച്ചു. എന്നാൽ അവർ ​ഫോണിൽ തന്നോടു സംസാരിക്കാൻ തയാറായില്ല.

അത്രക്ക്​ ധാർഷ്​ട്യത്തോടെയാണ്​​ ദീദി പെരുമാറിയത്​. അവർ തിരിച്ച്​ വിളിക്കുമെന്ന്​ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ബംഗാളിലെ ജനങ്ങളെ കുറിച്ച്​ ആശങ്കയുണ്ടായിരുന്ന​​ു. അവരെ കുറിച്ചറിയുന്നതിന്​ വീണ്ടും മമത ദീദിയെ വിളിച്ചു. എന്നാൽ രണ്ടാം തവണയും ദീദി തന്നോട്​ സംസാരിക്കാൻ തയാറായില്ല’’ -മോദി പറഞ്ഞു.

Tags:    
News Summary - "Expiry PM," Says Mamata Banerjee-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.