ന്യൂഡൽഹി: ഞായറാഴ്ച വൈകീട്ട് മുതൽ മൂന്നു ദിവസത്തേക്ക് ഡൽഹിയിലും ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലും കനത്തമഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിെൻറ മുന്നറിയിപ്പ്.
മേയ് മൂന്നിനും അഞ്ചിനുമിടയിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മിക്ക മേഖലകളിലും കാലാവസ്ഥ വിഭാഗം ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാെൻറ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.
മെഡിറ്ററേനിയൻ കടലിൽ ന്യൂനമർദം രൂപംകൊണ്ടതുമൂലം ഏപ്രിലിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.