സർക്കാർ സുരക്ഷ ഒരുക്കണം; ചെലവായ പണം തിരികെ നൽകും-​ തൃപ്​തി ദേശായി

മുംബൈ: കടുത്ത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അയ്യപ്പദർശനത്തിനെത്തുന്ന തനിക്ക് ​ സർക്കാർ ചെലവിൽ യാത്ര, താമസ, ഭക്ഷണ സൗകര്യങ്ങളൊരുക്കണമെന്ന്​ ആവർത്തിച്ച്​ തൃപ്​തി ദേശായി. എന്നാൽ ചെലവഴിക്കുന്ന പണം ദർശനം കഴിഞ്ഞാൽ സർക്കാറിന്​ തിരിച്ചു നൽകുമെന്നും​ അവർ വ്യക്​തമാക്കി.

ലോഡ്​ജും വാഹനവും തങ്ങൾ നേരത്തെ ബുക്ക്​ ചെയ്​താൽ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയെ തുടർന്നാണ്​ ചെലവുകൾ സർക്കാർ ആദ്യം വഹിക്കണമെന്ന്​ ആവശ്യപ്പെട്ടതെന്ന്​ തൃപ്​തി ദേശായി ‘മാധ്യമ’ത്തോട്​ പറഞ്ഞു. വ്യാഴാഴ്​ച വിമാനത്താവളത്തി​െലത്തിയതിനുശേഷമുള്ള യാത്രക്ക്​ നേരത്തെ വാഹനം ബുക്ക്​ ചെയ്​തിട്ടില്ല. വ്യാഴാഴ്​ച കോട്ടയത്ത്​ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടില്ല. ഇതെല്ലാം സർക്കാർ ചെയ്യണമെന്നാണ്​ ആവശ്യം. വെള്ളിയാഴ്​ച പുലർച്ചെ അഞ്ചിന്​ ശബരിമലയിലേക്കുള്ള യാത്രയും ദർശനം കഴിഞ്ഞ്​ മടങ്ങുവോളമുള്ള ചെലവും സർക്കാർ വഹിക്കണമെന്നും സർക്കാറിന്​ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു​.

അതേസമയം, തൃപ്​തി ​േദശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി നൽകിയ കത്തിന് പൊലീസ് മറുപടി നൽകില്ല. എല്ലാ തീർഥാടകർക്കുമുള്ള സുരക്ഷ തൃപ്തിക്കും നൽകുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Expanse Return to Government - Trupti Desai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.