നോട്ടുമാറ്റം: സജീവമായി ആർ.ബി.​െഎ കൗണ്ടറുകൾ

ന്യൂഡൽഹി: അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റി നൽകുന്നതിന്​ റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയുടെ കൗണ്ടറുകൾ സജീവമായി. ആർ.ബി.​െഎയിൽ മാത്രമാണ്​ ഇനി പഴയ നോട്ടുകൾ മാറ്റാൻ അനുമതിയുള്ളത്​.

അസാധു നോട്ടുകൾ ബാങ്ക് കൗണ്ടറില്‍ കൊടുത്ത് മാറ്റാനുള്ള സൗകര്യം വ്യാഴാഴ്​ച അര്‍ധരാത്രി മുതല്‍  കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പഴയ നോട്ടുകൾ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ആർ.ബി.​െഎ ശാഖകൾ വഴി മാറ്റിയെടുക്കുകയോ ചെയ്യാമെന്ന്​ ആർ.ബി.​െഎ അറിയിച്ചു.  നിലവിലുള്ള മാനദണ്ഡമനുസരിച്ച്​ 2000 രൂപ വരെ ആർ.ബി.​െഎ മാറ്റി നൽകും.

കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ്​ ആർ.ബി.​െഎ ശാഖ ഉള്ളത്​.

1,000 രൂപ നോട്ടിന്‍െറ ഉപയോഗം പൂര്‍ണമായും നിര്‍ത്തി. പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവ് ഡിസംബര്‍ 15 വരെ നീട്ടിയിരുന്നു. ഡിസംബർ 31 വരെ അസാധുനോട്ടുകൾ ബാങ്ക്​ അക്കൗണ്ടുകളിൽ നിക്ഷേപിക്കാം.

Tags:    
News Summary - Exchange Of Old Notes From Reserve Bank of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.