യു.​പി പ​രീ​ക്ഷ ക്ര​മ​ക്കേ​ട്​: വി​ദ്യാ​ർ​ഥി​ക​​ളെ​ക്കാ​ൾ കൂ​ടു​ത​ൽ പി​ടി​യി​ലാ​യ​ത്​ അ​ധ്യാ​പ​ക​ർ

ലഖ്നോ: പരീക്ഷക്ക് വിദ്യാർഥികളുടെ കോപ്പിയടിയും മറ്റു കൃത്രിമങ്ങളും പിടികൂടാനാണ് അധ്യാപകരും ഇൻവിജിലേറ്റർമാരുമൊക്കെ. എന്നാൽ, ഉത്തർപ്രദേശിൽ വിദ്യാർഥികേളക്കാൾ വില്ലന്മാരാകുന്നത് അധ്യാപകരാണത്രെ. ഇതുവരെ വിവിധ പരീക്ഷ കേന്ദ്രങ്ങളിലെ 111 സൂപ്രണ്ടുമാർക്കെതിരെയും 178 ഇൻവിജിലേറ്റർമാർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

കോപ്പിയടി കേസുകളിൽ വിദ്യാർഥികൾ കുടുങ്ങുന്നതിനേക്കാൾ അധികമാണ് അധ്യാപകരുടെ എണ്ണമെന്നും പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. പരീക്ഷ നടക്കുേമ്പാൾ ഉത്തരങ്ങളടങ്ങിയ കുറിപ്പുകൾ കൈമാറുക, ഉത്തരം നേരിട്ട് പറഞ്ഞുകൊടുക്കുക, ഉത്തരക്കടലാസ് പരീക്ഷ കേന്ദ്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ  അനുവദിക്കുക,   മറ്റൊരാളെക്കൊണ്ട് ഉത്തരമെഴുതിച്ച് തിരികെ സ്വീകരിക്കുക തുടങ്ങിയ കൃത്രിമങ്ങൾക്കാണ് അധ്യാപകർ കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 327 കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാരെ മാറ്റി നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - up exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.