ആറു പേരെ കൊന്ന കേസിൽ മുൻ ഗുസ്തി കോച്ചിന് വധശിക്ഷ

ചണ്ഡിഗഢ്: നാലു വയസ്സുകാരൻ ഉൾപ്പെടെ ആറുപേരെ കൊന്ന കേസിൽ മുൻ ഗുസ്തി കോച്ച് സുഖ്‍വീന്ദർ സിങ്ങിന് രോഹ്തക് കോടതി വധശിക്ഷ വിധിച്ചു. 2021 ഫെബ്രുവരിയിലായിരുന്നു കുറ്റകൃത്യം.

ജോലിയിൽനിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യംമൂലം മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, അവരുടെ മകൻ സർതാജ്, ഗുസ്തി കോച്ചുമാരായ സതീഷ് കുമാർ, പ്രദീപ് മാലിക്, ഗുസ്തിക്കാരി പൂജ എന്നിവരെ സുഖ്‍വീന്ദർ വെടിവെച്ചു കൊല്ലുകയായിരുന്നു.

സുഖ്‍വീന്ദർ സിങ് 1.26 ലക്ഷം പിഴയുമടക്കണമെന്ന് കോടതി വിധിച്ചു. പഞ്ചാബ്-ഹരിയാന ഹൈകോടതി ശരിവെക്കും വരെ വിധി നടപ്പാക്കരുതെന്ന് ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി.

Tags:    
News Summary - Ex-wrestling coach sentenced to death for killing six people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.