Posted On
date_range Updated On
date_range ഗോവ മുൻ മുഖ്യമന്ത്രിയെ രാജ്യസഭയിലെത്തിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: വരുന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ഗോവ മുൻമുഖ്യമന്ത്രിയും പാർട്ടി വൈസ് പ്രസിഡന്‍റുമായ ലൂസിഞ്ഞോ ഫെലിറോയുടെ പേര് നിർദേശിച്ച് തൃണമൂൽ കോൺഗ്രസ്. ഗോവ മുൻമുഖ്യമന്ത്രിയായിരുന്ന ലൂസിഞ്ഞോ ഫെലീറോ കഴിഞ്ഞ സെപ്തംബറിലാണ് കോൺഗ്രസിൽ നിന്നും തൃണമൂൽ കോൺഗ്രസിലെത്തിയത്.
'പാർലമെന്‍റിലെ ഉപരിസഭയായ രജ്യസഭയിലേക്ക് ലൂസിഞ്ഞോ ഫെലീറോയുടെ പേര് നിർദേശിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ സേവനങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്' '
ടി.എം.സി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
നവംബർ 29നാണ് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.