ബിഹാർ: ആയുധം കൈവശം വെച്ച സംഭവത്തിൽ ബിഹാർ മുൻ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വർമക്കെതിരെ കേസ്. ബിഹാർ അഭയകേന്ദ്രം പീഡനക്കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ നടത്തിയ പരിേശാധനയിൽ മഞ്ജു വർമയുടെ ഭർത്താവിെൻറ ബന്ധു വീട്ടിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു.
ബിഹാറിലെ നാലു ജില്ലകളിലായി 12 സ്ഥലങ്ങളിലാണ് സി.ബി.െഎ പരിശോധന നടത്തിയത്. പട്നയിലെ മഞ്ജു വർമയുടെ വീട്ടിലും ബെഗുസരായിയിലെ ഭർത്താവിെൻറ ബന്ധുവീട്ടിലും പരിശോധന നടത്തിയിരുന്നു. ബന്ധു വീട്ടിൽ നിന്ന് 50 വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ മഞ്ജു വർമക്കും ഭർത്താവ് ചന്ദ്രേശഖറിനുമെതിരെയാണ് കേസ്. വെടിയുണ്ടകൾ വ്യത്യസ്ത തോക്കുകളുടെതാണെന്ന് സി.ബി.െഎ പറഞ്ഞു.
വിവാദത്തെ തുടർന്ന് മഞ്ജു വർമ കഴിഞ്ഞയാഴ്ചയാണ് മന്ത്രി സ്ഥാനം രാജിവെച്ചത്. മഞ്ജുവിെൻറ ഭർത്താവ് ചന്ദ്രശേഖർ ബിഹാർ പീഡനക്കേസിലെ മുഖ്യപ്രതി ബ്രിജേഷ് താക്കൂറുമായി ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ 17 തവണ സംസാരിച്ചുവെന്ന വിവരം പുറത്തു വന്നതോടെയാണ് ഇവർ രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.