45 വയസ്സിനു മുകളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിൻ ഏപ്രിൽ ഒന്ന്​ മുതൽ

ന്യൂഡൽഹി: കൊറോണവൈറസ്​ ബാധ വീണ്ടും ശക്​തിയാർജിക്കുന്ന രാജ്യത്ത്​ മധ്യവയസ്​കർക്കു കൂടി കോവിഡ്​ വാക്​സിൻ ലഭ്യമാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ 45 വയസ്സിനു മുകളിലുള്ളവർക്കും വാക്​സിൻ നൽകിതുടങ്ങുമെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കർ പറഞ്ഞു. അർഹരായവർ രജിസ്​ട്രേഷൻ പൂർത്തിയാക്കി വാക്​സിൻ സ്വീകരിക്കണമെന്ന്​ മന്ത്രി ആവശ്യപ്പെട്ടു.

60 വയസ്സിനു മുകളിലുള്ളവർക്കും 45- 60 വയസ്സുകാരിൽ മറ്റു രോഗങ്ങളുള്ളവർക്കുമായിരുന്നു ഇതുവരെയും വാക്​സിൻ നൽകിയിരുന്നത്​. ഇതുപ്രകാരം 27 കോടി പേർ വാക്​സിന്​ അർഹരായിരുന്നുവെന്ന്​ കേന്ദ്ര സർക്കാർ കണക്കുകൾ പറയുന്നു. ഹൃദ്രോഗം, പ്രമേഹം, രക്​താതിസമ്മർദം, അർബുദം, എയ്​ഡ്​സ്​ തുടങ്ങിയ രോഗങ്ങളുള്ള ഏതു പ്രായക്കാർക്കും വാക്​സിൻ സ്വീകരിക്കാം.

അടുത്ത ദിവസങ്ങളിലായി രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുകയാണ്​. ചൊവ്വാഴ്ചത്തെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ ബാധിതരുടെ എണ്ണം 40,715 ആണ്​. 199 മരണവും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതോടെ മൊത്തം രേഖപ്പെടുത്തിയ കോവിഡ്​ ബാധിതർ 11,686,796ഉം മരണം 160,166ഉമാണ്​. മഹാരാഷ്​ട്ര, പഞ്ചാബ്​, കർണാടക, ഗുജറാത്ത്​, ഛത്തീസ്​ഗഢ്​, തമിഴ്​നാട്​ സംസ്​ഥാനങ്ങളിലാണ്​ കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ ഏറ്റവും കൂടുതൽ. 

Tags:    
News Summary - Everybody above 45 years of age eligible for vaccination from April 1, says govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.