രാജ് താക്കറെയുടെ മുടിയിൽ തൊട്ടാൽ മഹാരാഷ്ട്ര കത്തിക്കുമെന്ന് എം.എൻ.എസ് നേതാവ്
മുംബൈ: ഉച്ചഭാഷിണി വിവാദത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന തലവന്‍ രാജ് താക്കറെക്ക് വധഭീഷണിയുണ്ടെന്ന് എം.എൻ.എസ് നേതാവ് ബാല നന്ദ്ഗാവോങ്കർ. രാജ് താക്കറയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു കത്ത് എം.എൻ.എസ് ഓഫീസിൽ ലഭിച്ചതായും രാജ് താക്കറെയുടെ മുടിയിൽ തൊട്ടാൽ പോലും മഹാരാഷ്ട്ര മുഴുവനായി കത്തിക്കുമെന്നും നന്ദ്ഗാവോങ്കർ പറഞ്ഞു. വധ ഭീഷണി കത്തിനെക്കുറിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീലിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞമാസം മുസ്‍ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന എം.എന്‍.എസ് നേതാവ് രാജ് താക്കറെയുടെ ആഹ്വാനത്തോടെയാണ് സംസ്ഥാനത്ത് വിവാദങ്ങൾക്ക് തുടക്കമിടുന്നത്. നേരത്തെ മേയ് മൂന്നിനകം ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാന്‍ ചാലിസ വായിക്കുമെന്ന് മഹാരാഷ്ട്ര സർക്കാറിന് രാജ് താക്കറെ അന്ത്യശാസനം നൽകിയിരുന്നു.
അതേ സമയം രാജ് താക്കറെ ജൂൺ അഞ്ചിന് അയോധ്യ സന്ദർശിക്കുമെന്ന് എം.എന്‍.എസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.