ന്യൂഡൽഹി: വോട്ടെടുപ്പ് ദിവസം പോളിങ് ഏജന്റുമാർക്ക് ‘ഫോം -17 സി’യിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്ക് നൽകാത്ത തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്. പത്താം ക്ലാസ് വിദ്യാർഥിക്ക് പോലും വോട്ടിന്റെ കണക്ക് കൂട്ടി പറയാനാകുമെന്നും എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമീഷൻ അത് ചെയ്തില്ലെന്നും സഞ്ജയ് സിങ് ചോദിച്ചു.
വോട്ടെടുപ്പ് പൂർത്തിയായി രണ്ട് ദിവസം കഴിഞ്ഞിട്ടും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ട് നില തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചില്ലെന്ന ആരോപണം ആം ആദ്മി പാർട്ടിയാണ് ആദ്യം ഉന്നയിച്ചത്.
നിരവധി തവണ അഭ്യർഥിച്ചിട്ടും ‘ഫോം -17 സി’യും ഓരോ നിയമസഭാ മണ്ഡലത്തിലും പോൾ ചെയ്ത വോട്ടുകളുടെ കണക്കും ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ വിസമ്മതിച്ചുവെന്ന് ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
എന്നാൽ, എല്ലാ പ്രിസൈഡിങ് ഓഫീസർമാരും വോട്ടെടുപ്പ് ദിവസം പോളിങ് ഏജന്റുമാർക്ക് ‘ഫോം -17 സി’യിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്ക് നൽകിയിരുന്നുവെന്നാണ് കമീഷന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.