ഇ.ടി. മുഹമ്മദ് ബഷീര്‍ കഠ്വ പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടു
കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ജമ്മുവിലെ കഠ്വയില് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. പുലര്‍ച്ച ജമ്മുവില്‍ ട്രെയിനിറങ്ങിയ ഇ.ടിയും സംഘവും കാലത്ത് ഒമ്പതിന് ആസിഫയുടെ വളര്‍ത്തു പിതാവ് മുഹമ്മദ് യൂസുഫ് പുജ്്വാലയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ടു.
തുടര്‍ന്ന് ജമ്മുവില്‍നിന്ന് നൂറിലേറെ കി.മീറ്റര്‍ അകലെയുള്ള പർവതമേഖലയായ പട്നിടോപിനടുത്ത് സന്‍സറില്‍ ക്യാമ്പ് ചെയ്യുന്ന മാതാവിനെയും മറ്റു ബന്ധുക്കളുടെയും അടുത്തെത്തി. പെണ്‍കുട്ടിയുടെ നിയമപോരാട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുവെന്നും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിെൻറ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉറപ്പുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.