ഇസ്ലാമാബാദ്: കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പരിഗണിച്ചായിരിക്കണം ചർച്ചയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പാകിസ്താനിൽ എത്തിയതായിരുന്നു ഉർദുഗാൻ. ഐക്യരാഷ്ട്രസഭ പ്രമേയം അനുസരിച്ച് ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണ് കശ്മീർ പ്രശ്നം. മുൻകാലങ്ങളിലെന്നപോലെ തുർക്കിയ ഇന്നും കശ്മീരി സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശഹബാസ് ശരീഫുമായും പ്രതിനിധി സംഘവുമായും ഉർദുഗാൻ ചർച്ച നടത്തി. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ 24 കരാറുകളിലും ധാരണപത്രത്തിലും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.