ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് അംഗങ്ങൾക്ക് പെൻഷൻ കിട്ടിത്തുടങ്ങുന്ന പ്രായം 58ൽനിന്ന് 60ലേക്ക്. ഇതുസംബന്ധിച്ച നിർദേശം അടുത്ത മാസം നടക്കാനിരിക്കുന്ന ഇ.പി.എ ഫ് ഓർഗനൈേസഷൻ കേന്ദ്ര ട്രസ്റ്റി ബോർഡിെൻറ അനുമതിക്ക് സമർപ്പിക്കും. തൊഴിൽ, ധന മന്ത്രാലയങ്ങളുടെ അംഗീകാരത്തിനു വിധേയമായി പ്രാബല്യത്തിൽ വരും.
പെൻഷൻ കിട്ടിത്തുടങ്ങുന്ന പ്രായപരിധി ഉയർത്തിയാൽ പെൻഷൻ തുക ഉയരുമെന്ന ന്യായവാദമാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. പ്രതിവർഷം പെൻഷൻ ഫണ്ട് നിധിയിൽ പ്രതിവർഷം 30,000 കോടിയുടെ പോരായ്മ നികത്താൻ ഇതുവഴി സാധിക്കും.
മറ്റു പല രാജ്യങ്ങളിലും പെൻഷൻ നൽകിത്തുടങ്ങുന്നത് 65 വയസ്സ് മുതലാണെന്ന ന്യായവാദവുമുണ്ട്. സർക്കാറിെൻറ പെൻഷൻ പദ്ധതി, നാഷനൽ പെൻഷൻ സ്കീം (എൻ.പി.എസ്) എന്നിവക്കു കീഴിൽ പെൻഷൻ നൽകിത്തുടങ്ങുന്നത് 60 വയസ്സ് മുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.