Posted On
date_range Updated On
date_range ഛോട്ടി കർബല ഖബർസ്ഥാൻ കൈയേറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈകോടതി
അലഹബാദ്: സുന്നി വഖഫ് ബോർഡിന് കീഴിലുള്ള ഛോട്ടി കർബല ഖബർസ്ഥാന്റെ സ്വത്ത് തട്ടിയെടുക്കുകയോ കൈയ്യേറ്റം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അലഹബാദ് ഹൈകോടതി. നഗരത്തിലെ ചകിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖബർസ്ഥാൻ അബൂതാലിബ് എന്നയാൾ കൈയേറുന്നതായി ആരോപിച്ച് വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടം ശ്മശാനത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എം.സി ത്രിപാഠി, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാൻ കോടതി 10 ദിവസം സമയം അനുവദിച്ചു. തുടർന്ന് ഡിസംബർ 15ന് വാദം കേൾക്കും.
അബൂതാലിബ് ഖബർസ്ഥാൻ ഭൂമി അനധികൃതമായി കൈയേറിയെന്നും ഇതുമായി ബന്ധപ്പെട്ട് 2017 മുതൽ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നുമാണ് ഹർജിക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.