ആരും വിഷമിക്കേണ്ട; ഭക്ഷണവും മരുന്നും ആവശ്യത്തിനുണ്ട്​ -അമിത്​ ഷാ

ന്യൂഡൽഹി: രാജ്യത്ത്​ ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും ഉണ്ടെന്നും ലോക്ഡൗണിൽ ആരും വിഷമിക ്കേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

മേയ് മൂന്നു വരെ ലോക്ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ശേഷമായിരുന്നു അമിത്​ ഷായുടെ ട്വീറ്റ്​. രാജ്യത്ത് ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെന്ന് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഞാൻ വീണ്ടും ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നാണ്​ അദ്ദേഹം പറഞ്ഞത്​. സമീപത്തുള്ള ദരിദ്രരെ സഹായിക്കാൻ സമ്പന്നരോട് അഭ്യർഥിക്കുകയും ചെയ്​തു. സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരുമായി ചേർന്ന്​ പ്രവർത്തിക്കുന്ന രീതിയെയും ഷാ പ്രശംസിച്ചു. “ഈ ഏകോപനം ശക്തമാക്കേണ്ടതുണ്ട്, എല്ലാവരും ലോക്​ഡൗൺ ശരിയായി പിന്തുടരുന്നു. ഒരാൾക്കും അവശ്യവസ്​തുക്കളുടെ പേരിൽ ബുദ്ധിമുട്ടുണ്ടാവരുത്​” ഷാ പറഞ്ഞു.

ഈ പോരാട്ടത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ പ്രവർത്തകർ, പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും സംഭാവന ഹൃദയസ്പർശിയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

എന്നാൽ, രാജ്യത്ത്​ പണവും ഭക്ഷണവുമെല്ലാം ഉണ്ടായിട്ടും പാവങ്ങൾക്ക്​ നൽകാൻ സര്‍ക്കാര്‍ നൽകുന്നില്ലെന്നായിരുന്നു മുൻ ധനമന്ത്രി പി. ചിദംബരത്തി​​​െൻറ പ്രതികരണം. ‘21ദിവസത്തോടൊപ്പം 19 ദിവസവും കൂടി പാവങ്ങൾ നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പണവും ഭക്ഷണവുമുണ്ട്. പക്ഷെ, സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു തരുന്നില്ല. എ​​െൻറ പ്രിയ രാജ്യമേ കരയുക" എന്നായിരുന്നു ചിദംബരം ട്വീറ്റ്​ ചെയ്​തത്​.

Tags:    
News Summary - Enough stock of essential commodities, no need to worry: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.