യു.പിയിൽ സർക്കാർ സ്​കൂളിൽ ഇംഗ്ലീഷ്​ വായിക്കാനറിയാതെ അധ്യാപിക

ലഖ്നോ: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ തെളിവായി മറ്റൊരു വീഡിയോ കൂടി പുറത്ത്​. അപ്പർ പ്രൈമ റി ക്ലാസിലെ അധ്യാപിക ഇംഗ്ലീഷ്​ വായിക്കാൻ ബുദ്ധിമുട്ടുന്നതി​​െൻറ വീഡിയോയാണ്​ പുറത്ത്​ വന്നത്​​. ഉന്നാവോ ജി ല്ലയിലെ സർക്കാർ സ്​കൂളിൽ അധികൃതരുടെ അപ്രതീക്ഷിത സന്ദർശനത്തിനിടെയായിരുന്നു സംഭവം.

ഉന്നാവോയിലെ ജില്ല മജിസ്​ട്രേറ്റാണ്​ സ്​കൂളിലെത്തി അധ്യാപികയോട്​ ഇംഗ്ലീഷ്​ പുസ്​തകം വായിക്കാൻ ആവശ്യപ്പെട്ടത്​. ഇതിന്​ കഴിയാതെ വന്നതോടെ അധ്യാപികയെ ഉടൻ തന്നെ സസ്​​പെൻഡ്​ ചെയ്തു. ബി.എ പാസായിട്ടുണ്ടെന്ന്​ അധ്യാപിക പറഞ്ഞുവെങ്കിലും നടപടിയിൽ നിന്ന്​ രക്ഷപ്പെടാനായില്ല.

സിക്കന്തപൂർ സരൗസി ഏരിയയിലെ സ്​കൂളിലാണ്​ മജിസ്​ട്രേറ്റ്​ ദേവേന്ദ്ര കുമാർ പാണ്ഡ സന്ദർശനം നടത്തിയത്​. സ്​കൂളിലെത്തിയ മജിസ്​ട്രേറ്റ്​ കുട്ടികളോട്​ ആദ്യം ഇംഗ്ലീഷ്​ വായിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക്​ ഇതിന്​ കഴിയാതിരുന്നതോടെ അധ്യാപികയോട്​ വായിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Tags:    
News Summary - English Teacher Fails to Read Textbook During Surprise Check in UP School-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.