ഇന്ത്യ-ചൈന അതിർത്തി തർക്കം: ട്രംപിൻെറ മധ്യസ്ഥതാ വാഗ്​ദാനം തള്ളി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും ചൈനയുമായി ബന്ധപ്പെട്ട്​ ഉടലെടുത്ത പ്രശ്​നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുക​യാണെന്ന്​ വിദേശകാര്യമന്ത്രാലയം. ഇന്ത്യ-ചൈന പ്രശ്​നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിൻെറ വാഗ്​ദാനത്തോടാണ്​ വിദേശകാര്യമന്ത്രാലയത്തിൻെറ പ്രതികരണം. 

ബെയ്​ജിങ്ങുമായി ഇപ്പോഴും നയ​തന്ത്രബന്ധം ഇന്ത്യ നിലനിർത്തുന്നുണ്ടെന്ന്​ വിദേശകാര്യമന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്​തവ പറഞ്ഞു. സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

അതിർത്തിയിൽ വളരെ ഉത്തരവാദിത്തത്തോടെയാണ്​ ഇന്ത്യൻ സൈന്യം പെരുമാറുന്നത്​. ഇതുമായി ബന്ധപ്പെട്ടുള്ള കരാറുകളെല്ലാം ഇന്ത്യൻ സേന പാലിക്കാറുണ്ട്​. കരുതലോടെയാണ്​ രാജ്യനേതൃത്വം ഇപ്പോൾ വിഷയത്തിൽ ഇടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്​ച ഇന്ത്യ-ചൈന തർക്കത്തിന്​ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന്​ ട്രംപ്​ അറിയിച്ചിരുന്നു.

Tags:    
News Summary - "Engaged With China To Peacefully Resolve Row": Centre On Trump's Mediation Offer-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.