നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലക്ക് ഇ.ഡി സമൻസ് അയച്ചു

ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. മെയ് 31ന് ഡൽഹിയിലെ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണള സമൻസ് . ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽ (ജെ.കെ.സി.എ) സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കേസുമായി ബന്ധപ്പെട്ടാണ് സമൻസ് എന്നാണ് റിപ്പോർട്ട്.

2020 ഡിസംബറിൽ ഫെഡറൽ ഏജൻസി അബ്ദുല്ലയുടെയുടേതടക്കം 11.86 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ താത്കാലികമായി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പി.എം.എൽ.എ) കീഴിൽ ഏജൻസി ഒരു താൽക്കാലിക അറ്റാച്ച്മെന്റ് ഓർഡർ പുറപ്പെടുവിക്കുകയും ജമ്മുവിലും ശ്രീനഗറിലുമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുകയായിരുന്നു.

ഇ.ഡിയുടെ പ്രസ്താവന പ്രകാരം അറ്റാച്ച് ചെയ്ത സ്വത്തുക്കളിൽ ശ്രീനഗറിലെ ഗുപ്‌കർ റോഡ്, തൻമാർഗിലെ കതിപോര തഹസിൽ, ജമ്മുവിലെ സുൻജ്‌വാൻ ഗ്രാമത്തിലെ ഭാട്ടിണ്ടി എന്നിങ്ങനെ മൂന്ന് റെസിഡൻഷ്യൽ ഹൗസുകളും ഉൾപ്പെടുന്നു . ശ്രീനഗറിലെ പോഷ് റെസിഡൻസി റോഡിലെ ഒരു വാണിജ്യ കെട്ടിടവും ജെ.കെയിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിലെ ഭൂമിക്ക് പുറമെ അറ്റാച്ച് ചെയ്തിട്ടുണ്ടെന്ന് ഏജൻസി പറഞ്ഞു.

ഇ.ഡി ഉത്തരവിനെതിരെ അബ്ദുല്ല ജമ്മു കശ്മീർ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. 83കാരനായ ഫാറൂഖ് അബ്ദുല്ല 2001 മുതൽ 2012 വരെ ജെ.കെ.സി.എ പ്രസിഡന്റായിരുന്നു. ജെ.കെ.സി.എ പ്രസിഡന്റ് സ്ഥാനം അബ്ദുള്ള ദുരുപയോഗം ചെയ്യുകയും ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ നിയമനം നടത്തി ഇന്ത്യ (ബി.സി.സി.ഐ.) സ്പോൺസർ ചെയ്ത ഫണ്ടുകൾ വെളുപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു. കേസിൽ ഇയാളെ നിരവധി തവണ ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Enforcement Directorate summons National Conference leader Farooq Abdullah on May 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.