Posted On
date_range Updated On
date_range ഛത്തീസ്ഗഡിൽ ഏഴിടത്ത് സ്ഫോടനം; മാവോയിസ്റ്റ് ഏറ്റുമുട്ടൽ തുടരുന്നു
റായ്പൂർ: ഛത്തീസ്ഗഡിലെ അൻറഗഡ് ഗ്രാമത്തിൽ മാേവായിസ്റ്റുകൾ സ്ഫോടനം നടത്തിയതിെന തുടർന്ന് സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ആരംഭിച്ചു. നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിെക്ക ഏഴ് സ്ഫോടനങ്ങളാണ് ഇന്ന് ഉണ്ടായത്. തുടർന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു.
തലസ്ഥാനമായ റായ്പൂരിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള കെങ്കർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ബി.എസ്.എഫ് അംഗങ്ങളാണ് ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഏറ്റുമുട്ടലിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു.
ബിജാപുരിൽ മാവോയിസ്റ്റുകളുമായി മറ്റൊരു ഏറ്റുമുട്ടലും നടന്നു. ഒരു മാവോയിസ്റ്റിെൻറ മൃതദേഹം കണ്ടെത്തുകയും ഒരാൾ അറസ്റ്റിലാവുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.