Posted On
date_range Updated On
date_range ഭുവനേശ്വറിൽ ഗുഡ്‌സ് ട്രെയിനിടിച്ച് ആനക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: ശനിയാഴ്ച പുലർച്ചെ ഭുവനേശ്വറിലെ ധേങ്കനാൽഡിവിഷനു കീഴിലുള്ള മേരമുണ്ടലി വനമേഖലക്കു സമീപം ചരക്കു ട്രെയ്ൻ തട്ടി ആന ചത്തു. പുലർച്ചെ രണ്ട് മണിയോടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന 40തോളം ആനകളുടെ കൂട്ടത്തിലേക്ക് ഗുഡ്‌സ് ട്രെയ്ൻ ഇടിച്ചാണ് അപകടം.
മേരമുണ്ടലി റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അപകടം. വിവരത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സ്ഥലത്തെത്തി ആനയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.