Posted On
date_range Updated On
date_range പുഴയിൽ വീണ പരിശീലകന് രക്ഷകനായി കുട്ടിയാന (വിഡിയോ)
ബാങ്കോക്ക്: പുഴയിൽ വീണ പരിശീലകനെ കുട്ടിയാന രക്ഷപ്പെടുത്തുന്ന വിഡിയോ വൈറലാകുന്നു. തായ്‌ലന്‍ഡിലെ ചിയാംഗ് മാഗിയിലെ എലിഫന്റ് നാച്വറല്‍ പാര്‍ക്കിലാണ് സംഭവം. പരിശീലിപ്പിച്ച ആന രക്ഷിക്കാനെത്തുമോ എന്ന് പരീക്ഷണം നടത്തുകയായിരുന്നു പരിശീലകന്‍. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആനക്കൂട്ടത്തിനിടയിൽ നിന്ന് പരിശീലകനെ രക്ഷിക്കാനായി കുട്ടിയാന ഓടിയെത്തി.
ആനകളെ പരിശീലിപ്പിക്കുന്ന ഡാറിക് തോംസണ്‍ എന്ന 42 കാരനാണ് പരീക്ഷണം നടത്തിയത്. പുഴയില്‍ നീന്തുകയായിരുന്ന ഡാറിക് താന്‍ ഒഴുക്കില്‍ പെട്ടതായി അഭിനയിച്ച് രക്ഷപ്പെടുത്താനായി നിലവിളിച്ചു. ഇതോടെ കുട്ടിയാന നീന്തിയെത്തി. പിന്നെ കാലിനോട് ചേര്‍ത്തു നിര്‍ത്തി. ലിഹ എന്നാണ് ആനയുടെ പേര്.
ടൂറിസ്റ്റ് വ്യവസായത്തിന് മുന്നോടിയായിട്ട് ആനകളെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.