ബംഗാളിൽ​ തൃണമൂൽ, നന്ദിഗ്രാമിൽ മമതക്ക്​ തോൽവി; ത​മി​ഴ​കത്ത്​ സ്​റ്റാലിൻ

2021-05-02 11:02 IST

തൃണമൂൽ കോൺഗ്രസിന്​ 166 മണ്ഡലങ്ങളിൽ ലീഡ്​. ബി.ജെ.പിക്ക്​ 120 മണ്ഡലങ്ങളിലും ഇടതുപാർട്ടികൾക്കും രണ്ടു മണ്ഡലങ്ങളിലുമാണ്​ ലീഡ്​. 

2021-05-02 10:56 IST

സത്തൂരിൽ എ.ഐ.എ.ഡി.എം.കെയും എ.എം.എം.കെ പ്രവർത്തകരും തമ്മിൽ സംഘർഷം. അറുപ്പു​േകാട്ടയ്​ മണ്ഡലത്തിൽ എ.​െഎ.എ.ഡി.എം.കെ സ്​ഥാനർഥി വോ​ട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയതിനെ തുടർന്നായിരുന്നു ബഹളം. 

2021-05-02 10:51 IST

തമിഴ്​നാട്ടിൽ നേതാക്കൻമാർക്ക്​ ലീഡ്​. തമിഴ്​നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ലീഡ്​ ചെയ്യുന്നു. ബോഡിനായ്​ക്കന്നൂരിൽ എ.ഐ.എ.ഡി.എം.കെ സ്​ഥാനാർഥി ഒ. പനീർശെൽവവും ലീഡ്​ ചെയ്യുന്നു. 

2021-05-02 10:43 IST

തൃണമൂലിൽ 160 സീറ്റുകളിലേക്ക്​ ലീഡുയർത്തി തൃണമൂൽ കോൺഗ്രസ്​. 125 സീറ്റുകളിലാണ്​ ബി.ജെ.പിക്ക്​ ലീഡ്​. 

2021-05-02 10:40 IST

ബംഗാളിലെ ചാന്ദിപുരിൽ തൃണമൂൽ സ്​ഥാനാർഥി ചക്രബർത്തി ലീഡ്​ ചെയ്യുന്നു. 675 സീറ്റിലാണ്​ മുന്നിൽ. ബി.ജെ.പിയുടെ സ്​ഥാനാർഥിയാണ്​ പിന്നിൽ. 

2021-05-02 10:22 IST

പുതുച്ചേരിയിൽ എൻ.ആർ.സി 12 സീറ്റുകളിൽ ലീഡ്​ ചെയ്യുന്നു. കോൺഗ്രസിന്​ അഞ്ചുസീറ്റുകളിലാണ്​ ലീഡ്​. 

2021-05-02 10:21 IST

അസമിൽ ബി.ജെ.പി ലീഡുയർത്തി. 74 സീറ്റുകളിലാണ്​ ബി.ജെ.പി ലീഡ്​ നിലനിർത്തുന്നത്​. കോൺഗ്രസിന്​ 34 സീറ്റുകളിലും എ.ജെ.പിക്ക്​ ഒരു സീറ്റിലും മറ്റുള്ളവർ രണ്ടു സീറ്റുകളിലുമാണ്​ ലീഡ്​ ചെയ്യുന്നത്​. 

2021-05-02 10:20 IST

തമിഴ്​നാട്ടിൽ ഡി.എം.കെക്ക്​ വ്യക്തമായ മുന്നേറ്റം. 118 സീറ്റുകളിലാണ്​ ഡി.​എം.കെ ലീഡ്​ ചെയ്യുന്നത്​. എ.​ഐ.എ.ഡി.എം.കെ 95 സീറ്റിലും എം.എൻ.എം ഒരു സീറ്റിലും എ.എം.എം.കെ ഒരു​ സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ്​ ലീഡ്​ ചെയ്യുന്നത്​.

2021-05-02 10:18 IST

ബംഗാളിൽ138 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ്​ ലീഡ്​ ചെയ്യുന്നു. ബി.ജെ.പിക്ക്​ 118 സീറ്റിലും ലീഡ്​. 

2021-05-02 09:54 IST

തമിഴ്​നാട്ടിൽ ഡി.എം.കെ 97 സീറ്റിൽ ലീഡ്​ ചെയ്യുന്നു. എ.ഐ.എ.ഡി.എം.കെ 84സീറ്റിലുമാണ്​ ലീഡ്​ ചെയ്യുന്നത്​. 

Tags:    
News Summary - Election Result Assam, Bengal, Puducherry, Tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.