ന്യൂഡൽഹി: വോട്ടുയന്ത്രം സംബന്ധിച്ച് ഇൗമാസം 12ന് നടത്തുന്ന സർവകക്ഷിയോഗത്തിെൻറ മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുയന്ത്രം സംബന്ധിച്ച തൽസ്ഥിതിരേഖ പുറത്തുവിട്ടു. വോട്ടുയന്ത്രം സംബന്ധിച്ച് കമീഷൻ ഇൗ മാസം നാലുവരെ കൈെക്കാണ്ട നടപടികളും നിലപാടുകളും വിശദീകരിക്കുന്ന തൽസ്ഥിതി രേഖ സർവകക്ഷിയോഗത്തിനുമുമ്പായി പാർട്ടികൾക്ക് നൽകാനാണ് തയാറാക്കിയത്.
സർവകക്ഷിയോഗത്തിെൻറ അജണ്ടക്കൊപ്പം ഇൗ രേഖയുടെ പകർപ്പ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അയച്ചുകൊടുത്തതായി കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ ചരിത്രം വിശദീകരിക്കുന്ന രേഖ അതിെൻറ സുരക്ഷക്കും സംരക്ഷണത്തിനും കമീഷൻ കൈക്കൊണ്ട നടപടികളും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് കാലാകാലമായി കമീഷൻ അഭിപ്രായങ്ങളും നിർദേശങ്ങളും തേടാറുള്ളതാണെന്നും അത്തരത്തിലുള്ള ഒന്നാണ് ഇപ്പോൾ വിളിച്ച സർവകക്ഷിയോഗമെന്നും രേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.