Posted On
date_range Updated On
date_range പ്രചാരണത്തിന് കുട്ടികൾ; കിരൺ ഖേറിന് നോട്ടീസ്
ചണ്ഡിഗഢ്: കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ചണ്ഡിഗഢിലെ ബി.ജെ.പി സ്ഥാനാർഥി കിരൺ ഖേറിന് തെരഞ്ഞെടുപ്പ് കമീഷെൻറ നോട്ടീസ്. കിരൺ ഖേറിന് വോട്ടുെചയ്യുക, ഒരിക്കൽകൂടി മോദി സർക്കാർ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കുന്ന കുട്ടികളുടെ വിഡിയോ പ്രമുഖ സിനിമ താരം കൂടിയായ കിരൺ തെൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.
കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുനിലക്കും ഉപയോഗിക്കരുതെന്ന ദേശീയ ബാലാവകാശ കമീഷെൻറ നിർദേശം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.