സ്​ത്രീകളെ അധിക്ഷേപിച്ചാൽ തെര.​ കമീഷൻ നടപടിയെടുക്കണം- മായാവതി

ലഖ്​നോ: ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ സ്​ത്രീകളെ അധിക്ഷേപിക്കുന്ന നേതാക്കൾക്കെതി​െര തെരഞ്ഞെടുപ്പ ്​ കമീഷൻ നടപടിയെടുക്കണമെന്ന്​ ബഹുജൻ സമാജ്​ പാർട്ടി അധ്യക്ഷ മായാവതി. പല നേതാക്കളും എതിർസ്ഥാനത്തുള്ള വനിത സ്ഥാനാർഥിക​ളെ നേരിടുന്നത്​ അവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തികൊണ്ടാണ്.​ ഇതിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷൻ ശക്തമായ നടപടിയെടുക്കുന്നില്ലെന്നും മായാവതി ആരോപിച്ചു.

ആൽവാർ കൂട്ടബലാത്സംഗകേസ്​ പ്രതികളെ സംരക്ഷിക്കുന്ന കോൺഗ്രസ്​ സർക്കാറി​നെതിരെയും പൊലീസിനെതിരെയും സുപ്രീംകോടതി നടപടിയെടുക്കണം. ആൽവാർ കൂട്ടബലാത്സംഗ ഇര ദലിത്​ സ്​ത്രീയായതു കൊണ്ട്​ മാത്രമല്ല അവർക്ക്​ നീതി നിഷേധിക്കപ്പെടുന്നത്​, രാജ്യത്തെ എല്ലാ സ്​ത്രീകളുടെയും അവസ്ഥ ഇതാണെന്നും മായാവതി ചൂണ്ടിക്കാട്ടി. സ്​ത്രീസുരക്ഷ പ്രസംഗിക്കുന്ന കോൺഗ്രസ്​ സർക്കാർ ആ വിഷയത്തിൽ പരാജയമാണെന്നും മായാവതി ആരോപിച്ചു.

Tags:    
News Summary - Election Commission is not taking action against political leaders on derogatory remarks against women-Mayawati- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.