തെരഞ്ഞെടുപ്പ് പരസ്യം: രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ചിത്രം ഉപയോഗിക്കരുതെന്ന്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ ചിത്രങ്ങളുപയോഗിച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യമറിയിച്ചത്.

പഞ്ചാബിലെ ലുധിയാന കോണ്‍ഗ്രസ് യൂനിറ്റ് തെരഞ്ഞെടുപ്പ് കാമ്പയിനോടനുബന്ധിച്ച് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ പേരും ചിത്രവും ഉപയോഗിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് കമീഷന്‍െറ നിര്‍ദേശം. മതം, ജാതി എന്നിവയുപയോഗിച്ച് വോട്ട് അഭ്യര്‍ഥിക്കുന്നത് ഒഴിവാക്കണമെന്നും ഇത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധി ഓര്‍മിപ്പിച്ച് കമീഷന്‍ അറിയിച്ചു.

Tags:    
News Summary - ELECTION COMMISSION BAN PRESIDENT AND VICE PRESIDENT PICTURES IN ELECTION ADS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.