പച്ചക്കറി വിറ്റും പൂമാലകളൊരുക്കിയും പത്മശ്രീ ദാമോദരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ വ്യത്യസ്ത രീതികളിലൂടെ വോട്ട് തേടുകയാണ് പത്മശ്രീ പുരസ്കാര ജേതാവ് കൂടിയായ തമിഴ്നാട് തിരുച്ചിറപ്പിള്ളി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി. ഗ്യാസ് സ്റ്റൗ ചിഹ്നത്തിൽ മത്സരിക്കുന്ന തിരുച്ചിറപ്പിള്ളി സ്വദേശി എസ്. ദാമോദരനാണ്

പച്ചക്കറി കടകളിൽ സാധനങ്ങൾ എടുത്ത് നൽകിയും പൂക്കടകളിൽ പൂമാലകൾ കെട്ടിയുമൊക്കെ വോട്ട് തേടുന്നത്. 40 വർഷത്തിലേറെയായി സാനിറ്റേഷൻ സെന്ററിൽ അസോസിയേറ്റ് സർവിസ് വോളൻ്റിയറായിരുന്നു ദാമോദരൻ. ദക്ഷിണേന്ത്യയിലെ ഗ്രാമങ്ങളിലും ചേരികളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ചതാണ് ദാമോദരനെ പത്മശ്രീ പുരസ്കാരത്തിന് അർഹനാക്കിയത്.

21ാം വയസ്സിൽ തുടങ്ങിയതാണ് സാമൂഹിക സേവനമെന്നും ഒമ്പത് പ്രധാനമന്ത്രിമാർക്കൊപ്പം സേവനമനുഷ്ടിച്ചിട്ടുണ്ടെന്നും ദാമോദരൻ പറയുന്നു. താൻ ജയിച്ചാൽ തിരുച്ചിറപ്പിള്ളിയെ വൃത്തിയുള്ളതും മനോഹരവുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Election campaign of Padma Shri Damodaran by selling vegetables and making flower garlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.