മകളുടെ മരണത്തില്‍ നീതി ലഭിച്ചില്ല; വയോധിക ദമ്പതികള്‍ ജീവനൊടുക്കി

അമൃത് സര്‍: മകളെ കൊലപ്പെടുത്തിയ ഭര്‍ത്താവിനും കുടുംബത്തിനുമെതിരായ അന്വേഷണത്തില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതില്‍ മനംനൊന്ത് വയോധിക ദമ്പതികള്‍ ജീവനൊടുക്കി. രജീന്ദര്‍ കുമാര്‍, സുനിത റാണി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളില്‍നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

അഞ്ച് വര്‍ഷം മുമ്പ് 2015 ഫെബ്രുവരിയിലാണ് ദമ്പതികളുടെ മകളായ സരിക റാണി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് നിധിന്‍ ച്ഛദ്ദയും കുടുംബവും കൊലപ്പെടുത്തിയതായി ആരോപണം ഉയരുകയും ഇവര്‍ക്കെതിരെ സ്ത്രീധന കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നിധിന്റെ മാതാപിതാക്കള്‍ അറസ്റ്റിലായെങ്കിലും ഇയാള്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല.

പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം നിധിന്റെ മാതാപിതാക്കള്‍ ജയില്‍ മോചിതരാവുകയും ചെയ്തു.

മകള്‍ക്ക് നീതി ലഭിക്കാന്‍ രജീന്ദര്‍ കുമാറും സുനിത റാണിയും പോരാട്ടം തുടരുകയും പഞ്ചാബ് - ഹരിയാന ഹൈകോടതിയില്‍ വരെ ഹരജി നല്‍കുകയും ചെയ്തു. എന്നിട്ടും പൊലീസ് ഭര്‍ത്താവ് നിധിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് വയോധിക ദമ്പതികള്‍ ആരോപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നീതി ലഭിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ഇരുവരും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. പഞ്ചാബ് പൊലീസിന്റെ നിലപാടില്‍ ഞങ്ങള്‍ വളരെ അസ്വസ്ഥരാണ്. നിധിന്റെ മാതാപിതാക്കളും പൊലീസുമാണ് ഞങ്ങളുടെ മരണത്തിന് കാരണക്കാര്‍ -കുറിപ്പില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.